തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹർജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

news image
Oct 30, 2024, 2:42 pm GMT+0000 payyolionline.in

കൊച്ചി: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ നിലവിലെ എംപി സുരേഷ് ഗോപി  മൂന്നാഴ്ചയ്‌ക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. എഐവൈഎഫ് നേതാവ് എ എസ് ബിനോയ് നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് നിർദേശം നൽകിയത്.

വോട്ടെടുപ്പ് ദിനത്തിൽ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കൽ, ശ്രീരാമഭഗവാന്റെ പേരിൽ വോട്ട് ചെയ്യണമെന്ന ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ അഭ്യർഥന, സുഹൃത്തുവഴി സുരേഷ് ഗോപി വോട്ടർമാർക്ക് പെൻഷൻ വാഗ്ദാനം ചെയ്യൽ, എംപി പെൻഷൻ ഉപയോഗിച്ച് മറ്റുള്ളവർക്ക് പെൻഷൻ നൽകൽ, വോട്ടറുടെ മകൾക്ക് മൊബൈൽ ഫോൺ നൽകൽ എന്നീ ക്രമക്കേടുകളാണ് ഹർജിയിൽ ഉന്നയിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe