.
തിക്കോടി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വിപണനത്തിനും ഉപയോഗത്തിനുമെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കാൻ തൃക്കോട്ടൂർ വെസ്റ്റിൽ ലഹരി വിരുദ്ധ സമിതി രൂപീകരിച്ചു. നേതാജി ഗ്രന്ഥാലയത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെംബർ ജിഷ കാട്ടിൽ അധ്യക്ഷത വഹിച്ചു.
കെ. രവീന്ദ്രൻ മാസ്റ്റർ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സുബൈർ പി.ടി, രമേശ് ചേലക്കൽ, മിനി ഭഗവതി കണ്ടി , അഷറഫ് കെ, രവീന്ദ്രൻ കിഴക്കയിൽ , സനിലഎം.കെ എന്നിവർ സംസാരിച്ചു. ബൈജു ചാലിൽ സ്വാഗതവും ശ്രീനിവാസൻ കെ നന്ദിയും പറഞ്ഞു. ഭാവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി 21 അംഗ എക്സികുട്ടീവ് കമ്മിറ്റിക്ക് രൂപം നൽകി. ലഹരി വില്പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും വിവരശേഖരണം നടത്താനും സമിതിയുടെ പ്രവർത്തന പരിധിയിൽ 9 അയൽ സഭകൾ വിളിച്ചു ചേർത്ത് പ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചു.