തൃക്കോട്ടൂർ നിനവ് സുഹൃദ് സംഘം അനുമോദന സദസ്സ് സംഘടിപ്പിച്ചു

news image
Aug 11, 2024, 2:42 pm GMT+0000 payyolionline.in

തിക്കോടി: നിനവ് സുഹൃദ് സംഘം തൃക്കോട്ടൂർ 2023-24 അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ്ടു ക്ലാസുകളിൽ മുഴുവൻ എപ്ലസ് കിട്ടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും നിനവ് അംഗങ്ങളുടെ മക്കളായ മികച്ച വിജയികളെയും മൊമൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.


നിനവ് സുഹൃദ്സംഘം സെകട്ടറി എ.വി ഷിബു സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ജി.കെ ബാബു അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ഇബ്രാഹിം തിക്കോടി ഉത്ഘാടനം നിർവഹിച്ചു. അനിൽ കരുവാണ്ടി, പടിക്കൽ ബാബു , പി.ശശീന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രേമൻ പി.കെ. നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe