തിരുവനന്തപുരത്ത് കിണര്‍ നന്നാക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

news image
Mar 21, 2023, 1:04 pm GMT+0000 payyolionline.in

തിരുവനന്തപുരം: കിണര്‍ നന്നാക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കല്ലറവിളാകം സ്വദേശി സുജിത്ത് ആണ് മരിച്ചത്. ചിറയിന്‍കീഴില്‍ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. കിണറ്റില്‍പ്പെട്ട മറ്റൊരു തൊഴിലാളിയെ നാട്ടുകാര്‍ രക്ഷിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് സുജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്.

വലിയകട സ്വദേശി ശിവകുമാറിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. സുജിത്തും ജിനില്‍കുമാര്‍ എന്ന മറ്റൊരു തൊഴിലാളിയും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കുന്നതിനിടെ സുജിത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ സുജിത്ത് വെള്ളത്തിലേക്ക് താഴ്ന്നുപോയി. രക്ഷിക്കാന്‍ ജിനില്‍കുമാറും കിണറ്റിലിറങ്ങിയെങ്കിലും അദ്ദേഹവും അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരെത്തി ജിനില്‍കുമാറിനെ രക്ഷിച്ചു. ആറ്റിങ്ങലില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ആണ് സുജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe