തിക്കോടി: നന്മ സംസ്ഥാന സർഗോത്സവത്തിൽ കഥ, കവിത, ഉപന്യാസരചന മേഖലകളിൽ എ ഗ്രേഡ് നേടിയ രാജേഷ് കളരിയുള്ളതിനെ തിക്കോടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ആദരിച്ചു.
ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് രാജീവൻ കൊടലൂർ, വൈസ് പ്രസിഡന്റ് മുസ്‌തഫ എന്നിവർ ചേർന്ന് രാജേഷിന് ഉപഹാരം കൈമാറി.
ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ ജയേന്ദ്രൻ തെക്കെകുറ്റി, ആർ.പി. ഗിരീഷ്, ഉണ്ണികൃഷ്ണൻ വായാടി, ലിനീഷ് തട്ടാരി, മോഹനൻ, റിഷാദ്, പ്രേമ ബാലകൃഷ്ണൻ, നഫീസ്, സെക്രട്ടറി സിന്ധു, അനൂപ്, ജിജി, മുജീർ, ആദർശ് എന്നിവരും പങ്കെടുത്തു.