പയ്യോളി: തിക്കോടി മീത്തലെ പള്ളി മഹൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സഹായ സമിതിയുടെ നേതൃത്വത്തിൽ മഹല്ലിലെ ഉന്നത വിജയികളെ അനുമോദിച്ചു. മദ്രസ്സ5,7,10,12 ക്ലാസ്സുകളിലെ പൊതു പരീക്ഷകളിലും, എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികളെയാണ് അനുമോദിച്ചത്. മഹല്ല് സെക്രട്ടറി കെ.ഖാദർ ഹാജിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ വേദിയിലായിരുന്നു ചടങ്ങ്.
പ്രമുഖ സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു. വിജയികളെ അനുമോദിച്ചതോടൊപ്പം വർത്തമാനകാല സംഭവങ്ങളെ സംബന്ധിച്ചും കുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളികളെ സംബന്ധിച്ചും അദ്ദേഹം ഉദ്ബോധിപ്പിച്ചു. കമ്മിററി ചെയർമാൻ ടി.പി ഷാഹുൽ ഹമീദ് അധ്യക്ഷനായി. രക്ഷാധികാരി എം.സി ബഷീർ സ്വാഗതം പറഞ്ഞു.
വൈസ് ചെയർമാൻ ടി.ഖാലിദ് പദ്ധതി വിശദീകരിച്ചു. മഹല്ല് കമ്മിററി സെക്രട്ടറി കെ.ഖാദർ ഹാജി, ഒ.ടി ബഷീർ, എൻ.മുഹമ്മദ്, തനിമ ഹമീദ് ഹാജി, ടി.കെ ഗഫൂർ, സി.കെ ബഷീർ, മുല്ല മുറ്റത്ത് ലത്തീഫ് ,കെ.പി.സി ഷുക്കൂർ, ഹൂസ്സയിൻ മൂരാട് ,വി.ടി.കെ ബഷീർ, കെ.അബദുസ്സലാം, എം.സി റസാഖ്, എൻ.ഷബീർ, ഫാറൂഖ്, ടി.സി അസ്സയിനാർ എന്നിവർ മൊമെൻ്റൊ വിതരണം ചെയ്തു. കൺവീനർ ടി.പി സുബൈർ നന്ദി പറഞ്ഞു. കമ്മിറ്റിയുടെ കീഴിൽ ദത്തെടുക്കുന്ന കുട്ടികളിൽ രണ്ട് പേരുടെ ചിലവ് ബക്കർ തിക്കോടി,അഡ്വ.പി.പി ആഷിഖ് എന്നിവർ ഏറ്റെടുത്തു.