തിക്കോടി പഞ്ചായത്ത് ബി.ജെ.പി മാറാട് ബലിദാനി അനുസ്മരണം നടത്തി

news image
May 3, 2024, 9:46 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറാട് ബലിദാനി അനുസ്മരണം സംഘടിപ്പിച്ചു. തൃക്കോട്ടൂർ യു.പി സ്കൂളിൽ മാറാട് കൂട്ടക്കൊലയുടെ ഇരുപത്തൊന്നാം വാർഷിക ദിനത്തിന് നടന്ന പരിപാടിയിൽ പ്രസിഡണ്ട് കെ മുരളീധരൻ അധ്യക്ഷനായി. ജന സെക്രട്ടറി ടി.എന്‍ വിശ്വനാഥൻ സ്വാഗതം പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം കെ.പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. മതഭീകരതയുടെ ഭീഷണി കേരളത്തിൽ ഇപ്പോഴും സജീവമാണെന്നും ഇടത് വലത് മുന്നണികളുടെ പ്രീണനനയുഭീകരതക്ക് വളമാണെന്നും അദ്ദേഹം പറഞ്ഞു. കോരച്ചം കണ്ടി ശ്രീധരൻ, കെ.പി റാണാപ്രതാപ് എന്നിവരും സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe