തിക്കോടിയിൽ അടിപ്പാത അനുവദിക്കണം; മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തി എംഎൽഎയും ജനപ്രതിനിധികളും

news image
Sep 29, 2024, 5:41 pm GMT+0000 payyolionline.in

തിക്കോടി : തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസുമായി ചർച്ച നടത്തി എംഎൽഎ യും ജനപ്രതിനിധികളും . മാത്തോട്ടം ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചർച്ചയിൽ എംഎൽഎ കാനത്ത് ജമീല, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ, സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു, സിപിഎം ജില്ലാ കമ്മിറ്റി അംഗം ദീപ , സിപിഎം ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ചർച്ചയിൽ ജില്ലാ കളക്ടറെയും ദേശീയപാതയുടെയും യോഗം ഒക്ടോബർ അഞ്ചിന് വിളിച്ചുചേർക്കുമെന്ന് തീരുമാനിച്ചു. കൂടാതെ തിക്കോടി അടിപ്പാതയ്ക്ക് വേണ്ടി നേരത്തെ കൊടുത്ത പ്രൊപ്പോസൽ ആവശ്യമായി നടപടി സ്വീകരിക്കാൻ കേന്ദ്രവും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe