പയ്യോളി : തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനായുള്ള അഭിമുഖം മെയ് 29 , 30 തിയ്യതികളിൽ നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.
സമയക്രമം: മെയ് 29നു രാവിലെ 10 മണി മുതൽ സോഷ്യൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, മലയാളം. മെയ് 30നു രാവിലെ 10 മണി മുതൽ ഗണിതം, ഹിന്ദി, സംഗീതം