നന്തി ബസാർ: തണൽ പയ്യോളിയും കോസ്റ്റൽ പോലീസ് വടകരയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് തിക്കോടി അൽ മദ്രസ്സത്തുൽ
ഇസ്ലാമിയ മദ്രസയിൽ നടന്നു. കോസ്റ്റൽ പോലീസ് എസ് ഐ പ്രശാന്ത് പി.വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തിക്കോടി പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ മജീദ് വി.കെ അദ്ധ്വക്ഷനായി. ജിഷ കാട്ടിൽ, കുഞ്ഞമ്മദ് പി.പി, ഹാഷിം കോയ തങ്ങൾ, സിന്ധു കെ ടി, അഷറഫ് കറുകൻ്റവിട, കാസിംകളത്തിൽ സംസാരിച്ചു, സുഹറ കമ്പീർ സ്വാഗതവും സുബൈർ പി.ടി നന്ദിയും പറഞ്ഞു.