തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കർമ്മസമിതി രണ്ടു വർഷത്തിലേറെയായി നടത്തുന്ന സമരത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ നവംബർ 25 മുതൽ ആരംഭിക്കുന്ന മരണം വരെയുള്ള അനിശ്ചിതകാല നിരാഹാര സമരത്തിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച പദയാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
എൻ പി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്ത പദയാത്ര വി കെ അബ്ദുൾ മജീദ്, കെ വി സുരേഷ് കുമാർ, ആര് വിശ്വൻ, കെ പി ഷക്കീല, പി വി റംല,സന്തോഷ് തിക്കോടി,
ജയചന്ദ്രൻ തെക്കേകുറ്റി, ബിജു കളത്തിൽ, വി കെ റിനീഷ്, കെ പി നാരായണൻ,ഷാഹിദ കൊന്നശ്ശേരിക്കുനി, ശ്രീധരൻ ചെമ്പുഞ്ചില, പി കെ ശശികുമാർ എന്നിവർ നയിച്ചു.
തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകളിലെവിവിധ വാർഡുകളിലൂടെ നടത്തിയ പദയാത്ര പാറക്കുളം, പുതിയകുളങ്ങര, ആമ്പിച്ചിക്കുളം, മുതിരക്കാൽമുക്ക്, കോടിക്കൽ ബീച്ച്, പുതിയവളപ്പ്, മലോൽമുക്ക് എന്നീ കേന്ദ്രങ്ങളിൽ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങി തിക്കോടി ടൗണിൽ സമാപിച്ചു.
സമാപന സമ്മേളനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. നിരാഹാര സമരത്തിന് മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്നും നാടിനു വേണ്ടി നടത്തുന്ന സമരം ലക്ഷ്യത്തിൽ എത്തിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.കർമ്മസമിതി ചെയർമാൻ വി കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ വിശ്വൻ,കെ പി ഷക്കീല എന്നിവരും ബ്ലോക്ക് മെമ്പർ പി വി റംല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്തോഷ് തിക്കോടി, എൻ എം ടി അബ്ദുള്ളക്കുട്ടി എന്നിവരും അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. കൺവീനർ കെ വി സുരേഷ് കുമാർ സ്വാഗതവും ഭാസ്കരൻ തിക്കോടി നന്ദിയും പറഞ്ഞു.