തിക്കോടിയില്‍ സ്നേഹതീരം റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി

news image
Dec 23, 2024, 3:44 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി. ഹൃദയാഘാതം, പൊള്ളൽ, വിഷബാധ, അപകടങ്ങൾ തുടങ്ങിയ ദൈനംദിന ജീവതത്തിൽ സംഭവിക്കാവുന്ന ദുരന്തങ്ങൾ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും തുടർചികിത്സ ലഭ്യമാക്കുന്നതിനുമുള്ള കരുത്ത് നൽകുകയാണ് പരിശീലനത്തിന്റെ ഉദ്ദേശ്യം.

 

റെഡ് ക്രോസ് സംസ്ഥാന ട്രെയ്നർമാരായ ടി.ജി ഗായത്രി, അമൽ ആനന്ദ് എന്നിവരാണ് പരിശീലനം നൽകിയത്. റസിഡണ്ട് പ്രസിഡണ്ട് ടി. ഖാലിദ് ഉദ്ഘാടനം ചെയ്തു. ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റംല ഭഗവതിക്കണ്ടി, മനോജ് ശങ്കർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സി. ബാലൻ സ്വാഗതവും ട്രഷറർ സി.കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe