തിക്കോടി: സീനിയർ സിറ്റിസൺ ഫോറം തിക്കോടി യൂണിറ്റ് നടത്തിയ കുടുംബ സംഗമം ശ്രദ്ധേയമായി. തൃക്കോട്ടൂർ എ.യു.പി.സ്ക്കൂളിൽ നടന്ന സംഗമം ജില്ലാ പ്രസിഡണ്ട് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു.വടകര റൂറൽ പോലീസ് അസി.സബ്ബ് ഇൻസ്പെക്ടർ ജമീല റഷീദ് “സൈബർ മേഖല വിതറുന്ന ദുരന്തങ്ങളും പരിഹാരം മാർഗങ്ങളും”എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
പൂതേരി ദാമോദരൻ നായർ, ഉണ്ണ്യേരി കുട്ടി, തിക്കോടി നാരായണൻ, എം.കെ.നായർ,കെ.മുഹമ്മദലി ,ശാന്ത കുറ്റിയിൽ എന്നിവർ സംസാരിച്ചു. ബാലൻ കേളോത്ത് സ്വാഗതവും പി.രാമചന്ദ്രൻ നായർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് മുതിർന്നവരുടേയും കുട്ടികളുടേയും കലാപരിപാടികളും അരങ്ങേറി.