തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ 62ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം നടത്തി.വാര്‍ഡ് മെംബര്‍ ബിനുകാരോളി അധ്യക്ഷം വഹിച്ചു.അംഗന്‍വാടി വര്‍ക്കര്‍ നിഷ സ്വാഗതം പറഞ്ഞു. എ എല്‍ എം സി അംഗങ്ങളായ മുഹമ്മദ് പാരഡെെസ് , ശശി ശ്രീപാദം,കരിയാത്തന്‍ ഊളയില്‍ ആശാവളണ്ടിയര്‍ ശോഭ എന്‍,കുടുംബശ്രീ മെംബര്‍ ദേവി പട്ടേരി എന്നിവരും പ്രദേശവാസികളും രക്ഷിതാക്കളും പ്രവേശനോത്സവത്തിന് പകിട്ടേറ്റാനായി പ്രവര്‍ത്തിച്ചു.
ആറ് പുതിയ കുട്ടികള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രവേശനം നേടി.കുട്ടികള്‍ക്ക് മിഠായി വിതരണവും പായസവിതരതവും നടത്തി.അംഗന്‍വാടിക്കടുതൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികളും രക്ഷിതാക്കളും വര്‍ക്കറും ഹെല്‍പ്പറുമടക്കം എല്ലാവരും ഗൃഹ സമ്പര്‍ക്കവും നടത്തി.