തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെയും, പെരുമാൾപുരത്തെയും വെള്ളക്കെട്ടിന് പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് മലാപറമ്പിലെ ദേശീയ പാത പ്രൊജക്റ്റ് ഡയരക്ടറുടെ മുമ്പിൽ പ്രതിഷേധം നടത്തി.
അടിയന്തര പരിഹാരം ഉണ്ടാക്കുമെന്ന് പ്രൊജക്റ്റ് ഡയരക്ടർ അഷുതോഷ് സിൻഹ ഉറപ്പുനൽകി. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മാരായ ആർ. വിശ്വൻ, പ്രനില സത്യൻ , ആസൂത്ര സമിതി ഉപദ്ധ്യക്ഷൻ ബിജു കളത്തിൽ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജയ കൃഷ്ണൻ ചെറു കുറ്റി, ബിനു കാരോളി, സുബീഷ് പള്ളിത്താഴ എന്നിവർ പ്രതിഷേധ സംഘത്തിലുണ്ടായിരുന്നു.