താമരശ്ശേരി ചുരത്തിൽ ചരക്കുലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു

news image
Dec 16, 2022, 5:13 am GMT+0000 payyolionline.in

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഓറഞ്ചുമായി വന്ന ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ലോറി കർണാടകയിൽ നിന്ന് ഓറഞ്ചുമായി വരികയായിരുന്നു. അപകടത്തിൽ മസ്‌ജിദിന്റെ മിനാരവും ഒരു ഭാഗവും പൂർണമായും തകർന്നു. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe