തലശ്ശേരി -ഇരിട്ടി റോഡിൽ വാഹനാപകടം: രണ്ടുപേർ മരിച്ചു

news image
Mar 13, 2023, 3:13 pm GMT+0000 payyolionline.in

ഇരിട്ടി: തലശ്ശേരി -ഇരിട്ടി റോഡിൽ ഉളിയിലിൽ നടന്ന വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കാർയാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂൽ അബ്ദുറഊഫ്, സഹോദരീ ഭർത്താവ് അബ്ദുറഹീം എന്നിവരാണ് മരിച്ചത്.

ഉളിയിൽ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച കാറും ചെങ്കൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തലശ്ശേരിയി​ലെ വീട്ടിൽനിന്ന് കർണാടക കുടകിലേക്ക് പോകുകയായിരുന്നു ഇരുവരും. കുടകിൽ വ്യാപാരസ്ഥാപനത്തിൽ പാർട്ണർമാരാണ് മരിച്ച റഊഫും റഹീമും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe