കൊയിലാണ്ടി: തട്ടിപ്പിൻ്റെ പുതിയ മുഖം. കഴിഞ്ഞ ദിവസം രാവിലെ താലൂക്ക് ആശുപത്രിയിൽ വെച്ചാണ് സംഭവം. ചിങ്ങപുരം സ്വദേശി തച്ചിലേരി നാരായണൻ ആണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത്. നാരായണൻ്റെ മരുമകളെ ആശുപത്രിയിൽ സ്റ്റിച്ച് എടുക്കാൻ വേണ്ടി എത്തിയതായിരുന്നു.
ആശുപത്രി മുറ്റത്ത് നിൽക്കവെ പാൻ്റും ഷർട്ടും ധരിച്ച സുമുഖനായ ചെറുപ്പക്കാരൻ നാരായണനെ സമീപിക്കുകയായിരുന്നു. മകളെ കൊണ്ടുപോയ ആളുടെ അമ്മാവൻ്റെ മകനാണെന്ന് പറഞ്ഞാണ് നാരായണനെ സമീപിച്ചത്. ഞാൻ താങ്കളുടെ വീട്ടിൽ വന്നിട്ടുണ്ടെന്നും പറഞ്ഞു സിൻഡിക്കറ്റ് ബാങ്കിൽ വർക്ക് ചെയ്യുന്നതെന്നാണ് പറഞ്ഞത്. താങ്കൾക്ക് മോദിയുടെ പണം ലഭിച്ചിട്ടുണ്ടോ എന്ന് നാരായണനോട് ചോദിച്ചു.
ലഭിച്ചതായി നാരായണൻപറഞ്ഞു.എന്നാൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പാസായതായും ഫോം എഴുതി കൊടുത്താൽ മതിയെന്നും പറഞ്ഞു. കൊറോണ കാലത്തെ പണമാണിതെന്നാണ് പറഞ്ഞത്. ഇതിനിടയിൽ ഇരുവരും ലോട്ടറി എടുക്കുകയും ചെയ്തു. മാനേജരോട് വിളിച്ചു പറയാം എന്നും പറഞ്ഞ് ഫോണിൽ വിളിക്കുകയും ചെയ്തു. തുടർന്ന് നാരായണ നോട് പണം ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയ നാരായണൻ മകളുടെ ഭർത്താവിനോട് അന്വേഷിച്ചപ്പോൾ അങ്ങിനെ ഇല്ലെന്ന് പറയുകുകയും പണം കൊടുക്കരുതെന്ന് നാരായണനോട് പറയുകയും ചെയ്തു. ചെറുപ്പകാരനോട് പണമില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ വേറെ ആർക്കെങ്കിലും കൊടുക്കാം എന്ന് പറഞ്ഞ് യുവാവ് അപ്രത്യക്ഷമായി. ഇയാളുടെ സിസി.ടി.വി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.