പയ്യോളി : തച്ചൻകുന്ന് ഭാവന കലാവേദി ആന്‍റ് ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണം നടന്നു. ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതി കൺവീനർ കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നന്മ ജില്ലാ സെക്രട്ടറി മഠത്തിൽ രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി.
വടക്കയിൽ ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ തോട്ടത്തിൽ സ്വാഗതവും അജേഷ് കുമാർ എം.പി നന്ദിയും പറഞ്ഞു. വിജു വാണിയംകുളം, മോഹനൻ ചെത്തിൽ, ദേവിക .എസ് .യു , രാജേഷ് കിഴൂർ, ധന്യ കരിമ്പിൽ, കുഞ്ഞിക്കണാരൻ നാഗത്ത്, ഷാജി മലയിൽ, രവീന്ദ്രൻ കുറുമണ്ണിൽ, വസന്ത കിഴക്കയിൽ, ബാലകൃഷ്ണൻ.ആർ.ടി, ദിനിഷ.എ.വി, സിയോണ എന്നിവർ വയലാറിൻ്റെ കവിതകളും ഗാനങ്ങളും ആലപിച്ചു.