തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിനായി കമ്മിറ്റി രൂപീകരിച്ചു

news image
Jan 6, 2025, 8:09 am GMT+0000 payyolionline.in

പയ്യോളി :  തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന്റെ ആഘോഷ ക്കമ്മിറ്റി രൂപീകരിച്ചു. 2025 മാർച്ച് 11 മുതൽ 20 വരെയാണ് ക്ഷേത്രമഹോത്സവം.

 

ക്ഷേത്രാങ്കണത്തിൽ നടന്ന ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായി രജിലേഷ് വി.ടി- പ്രസിഡന്റ്‌, ആദിഷ് ആർ. കെ -സെക്രട്ടറി, അജേഷ് എം. പി -ട്രഷറർ , എന്നിവരെയും 75 അംഗ ആഘോഷകമ്മിറ്റിയെയും   വിവിധ കമ്മിറ്റി ഭാരവാഹികളായി
ബിജു മലയിൽ, ഷാജി ആർ.വി ( പ്രോഗ്രാം ) പ്രജിത്ത് പറമ്പിൽ, പ്രജി.പി.ടി (പബ്ലിസിറ്റി) പുത്തൻവീട്ടിൽ രാജൻ,അറുകുലംപുറത്തു ബാലകൃഷ്ണൻ ( ഭക്ഷണം) നിഷാന്ത് ചെത്തിൽ, രാഹുൽ പി.വി (താലപ്പൊലി) പ്രവീൺ പി.ടി, ഗിരീഷ് പൊയ്കയിൽ (വെടിക്കെട്ട്) രജീഷ് കുഴിക്കാട്ട്, ഗിരീഷ് പി (ആന) റിജുൻ ലാൽ ചെത്തിൽ,നിഷാന്ത് ചെത്തിൽ (വാദ്യമേളങ്ങൾ) വിജീഷ് കുഴിക്കാട്ട്,വിഷ്ണു അക്കമക്കണ്ടി (ക്ഷേത്രഅലങ്കാരം/ലൈറ്റ്)എന്നിവരെയും വിവിധ സ്‌ക്വാഡ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe