പയ്യോളി : ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തങ്കമല ക്വാറിയുടെ പ്രവർത്തനംനിർത്തി വെക്കാൻ ബഹുജന മാർച്ച് നടത്തി. സിപി എം ഇരിങ്ങത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ബഹുജന മാർച്ച് സംഘടിപ്പിച്ചത്.
നിയമപരമല്ലാത്ത ക്രഷറിന്റെ പ്രവർത്തനം നിർത്തി വച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മാർച്ച് മുന്നറിയിപ്പ് നൽകി. ഏരിയ സെക്രട്ടറി എം പി ഷിബു സമരം ഉദ്ഘാടനം ചെയ്തു. വി ഹമീദ് അധ്യക്ഷനായി. കെ കെ ശശി, സി കെ ഗിരീഷ്, സി വി ശ്രുതി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ സുനിൽ സ്വാഗതം പറഞ്ഞു