ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്: കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്

news image
Jan 25, 2023, 10:10 am GMT+0000 payyolionline.in

വടകര: കസ്റ്റംസിൽ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയ ആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജീ സ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

 

മേമുണ്ട സ്വദേശി കല്ലിൽ പ്രസൂൺ (22)അഡ്വ.പി.പി സുനിൽ കുമാർ മുഖേന സമർപ്പിച്ച അന്യായത്തിലാണ് മജിസ്ട്രേറ്റ് എ, എം ഷീജ ഉത്തരവിട്ടത്.2022 ആഗസ്റ്റ് മാസം 27 ന് രാത്രി 9 മണിക്ക് മാവേലി എക്സ്പ്രസ്സിൽ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് പ്രസൂൺ തട്ടിപ്പ് നടത്തിയ ആലപ്പുഴ നൂറനാട് സ്വദേശികന്നേൽ പാടിത്തതിൽ പി.ടി മോഹനനെ പരിചയപ്പെടുന്നത്.മോഹനൻ പ്രസൂണിനു സമീപം വന്ന് പരിചയപ്പെടുകയായിരുന്നു. അഡ്രസ്സും ഫോൺ നമ്പരും വാങ്ങി. പിന്നീട് മോഹനൻ പ്രസൂണിന്റെ മേമുണ്ടയിലെ വീട്ടിലെത്തി.

 

താൻ ജോലി ശരിയാക്കി നൽകിയവരുടെ ഫോട്ടോയും അവരുടെ നന്ദി അറിയിച്ചു കൊണ്ടുള്ള കത്തും കാണിച്ചു. എല്ലാവർക്കും എറണാകുളം കസ്റ്റംസിൽ ജോലി നൽകി എന്നാണ് പറഞ്ഞ് വിശ്വസിപ്പിച്ചത്.പിന്നീട് ബാങ്ക് ട്രാൻസ്ഫർ വഴി രണ്ട് ലക്ഷത്തി പത്തായി രം രൂപ പല തവണകളായി പല പല ആവശ്യങ്ങൾ പറഞ്ഞ് മോഹനൻ പ്രസൂണിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

 

ജോലി കിട്ടാതായതോടെ പ്രസൂണും സുഹൃത്തുക്കളും പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് ചതിയിൽപ്പെട്ട കാര്യം മനസ്സിലാവുന്നത്. അവിടെ ഇത്തരത്തിൽ ചതിക്കപ്പെട്ട പലരും നിത്യേന വന്നു പോകാറുണ്ടെന്നറിഞ്ഞു.മോഹനനാവട്ടെ ഈക്കാരം പുറത്ത് പറഞ്ഞാൽ പ്രസൂണിനെ കൊല്ലുമെന്ന് ഭീഷണിപ്പെട്ടത്തുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe