വടകര: ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ജെസിബി കാറിനു മുകളിലേക്ക് ചെരിഞ്ഞതിനെ തുടര്‍ന്ന് മൂരാട് പാലത്തില്‍ ഗതാഗത കരുക്ക്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. ലോറിയില്‍ നിന്ന് ജെസിബി എതിരെ വന്ന കാറിനു മുകളിലേക്ക് ചെരിയുകയായിരുന്നു.
കാറിന്റെ മുന്‍ഭാഗത്ത് കുടുങ്ങിയ നിലയിലാണ് ജെസിബി. മൂരാട് പാലത്തിനു മുകളില്‍ വെച്ചായതിനാല്‍ ഇവ നേരെയാക്കാന്‍ ബുദ്ധിമുട്ടി. ഇതിനു പിന്നാലെയാണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്.
കിലോമീറ്ററിലേറെ ദൂരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പല വാഹനങ്ങളും മണിയൂര്‍ വഴി പോകുന്നുണ്ടെങ്കിലും കാര്യം അറിയാത്തവര്‍ ദേശീയപാതയിലെത്തി കുരുക്കില്‍പെടുകയാണ്. അപകടത്തില്‍പെട്ട വാഹനങ്ങള്‍ ക്രെയിനിന്റെ സഹായത്താല്‍ നീക്കി ഗതാഗതകരുക്ക് നേരെയാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.