പയ്യോളി : ജില്ല കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ മേലടി സബ്ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപികമാർ അവതരിപ്പിച്ച സ്വാഗത നൃത്തം ശ്രദ്ധനേടി. മലബാർ ക്രിസ്ത്യൻ കോളേജിലെ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയായിരുന്നു, മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
തുറയൂര്‍ ബി ടി എം എച്ച് എസ് എസ് അധ്യാപിക ശരണ്യ ഡെനിസൺ, തുറയൂര്‍ ബി ടി എം എച്ച് എസ് എസ് അധ്യാപിക ബുഷ്റ സി, അയനിക്കാട് വെസ്റ്റ് യു പി സ്കൂളിലെ അഞ്ജു അനിൽ, അയനിക്കാട് എം എല്‍ പി സ്കൂളിലെ അധ്യാപിക നാൻസി വർഗീസ്, തൃക്കോട്ടൂർ എ യു പി സ്കൂളിലെ അധ്യാപിക ജി അനഘ , കിഴൂർ എ യു പി സ്കൂൾ അധ്യാപിക കെ സി സുമിത , തൃ ക്കോട്ടൂർ എ യു പി സ്കൂൾ അധ്യാപിക ജസ്നാ രാജ് സി ആർ, വിളയാട്ടൂർ എളമ്പിലാട് എം യു പി സ്കൂളിലെ അധ്യാപിക കെ നമിത , കൊഴുക്കല്ലൂർ കെ ജി എം എസ് യുപി സ്കൂളിലെ അധ്യാപിക വി.വി ഐശ്വര്യ , അയനിക്കാട് എം എല്‍ പി സ്കൂളിലെ അധ്യാപിക സന്ധ്യ എസ് എന്നിവർ ചേർന്നാണ് നൃത്തം അവതരിപ്പിച്ചത്.നൃത്തത്തിന്റെ സംവിധാനം നിർവഹിച്ചത് ശരണ്യ ഡെനിസൺ ആയിരുന്നു. കലോത്സവ വേദിയിൽ ഹൃദയസ്പർശിയായ ഈ കലാപ്രകടനം കലാസ്വാദകരുടെ മനസ്സ് കീഴടക്കി.