ചിങ്ങപുരം : കോഴിക്കോട് ജില്ലയിലെ മാതൃകപരമായ സേവന പ്രവർത്തനങ്ങൾ നടത്തിയ കേരള ഹയർസെക്കണ്ടറി എൻ.എസ്. എസ്. യൂനിറ്റുള്ള ജില്ല അവാർഡ് ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന് ലഭിച്ചു. കോഴിക്കോട് എം.എസ്. എസ്. ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള പുരാവസ്തു , തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അവാർഡ് വിതരണം ചെയ്തു.
ഹരിതം, ഒപ്പം, കൈത്താങ്, ഉപജീവനം, തനത് ഇടം നിർമാണം, ബാറ്റ്മിന്റൺ കോർട്ട് നിർമാണം, ജീവാമൃതം, കാടും കടലും, ഫ്രീഡം വാൾ നിർമാണം, ലഹരി വിരുദ്ധ ക്യാമ്പയിൻ, പുസ്തക തണൽ, ആരോഗ്യരംഗം, ഉജ്ജീവനം, കൊയ്തുത്സവം, മൊബൈൽ ഫോൺ ചലഞ്ച്, കോവിഡ് ബോധവൽക്കരണം, സമദർശൻ, സന്നദ്ധം,പ്രഭ, സത്യമേവ ജയതേ, വീ ദ പീപ്പിൾ, തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ യൂണിറ്റിലൂടെ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്.അവാർഡ് പ്രിൻസിപ്പാൾ ശ്യാമള , പ്രോഗ്രാം ഓഫീസർ ദീപ , വളണ്ടിയർമാരായ അഭിഷേക് കൃഷ്ണ, റിഷിൻ രാജ്, ഷാൽമിയ എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി. ചടങ്ങിൽ ഹയർസെക്കണ്ടറി റീജിനയൽ ഡയറക്ടർ എം. സന്തോഷ് കുമാർ, മധ്യമേഖല എൻ.എസ്. എസ് ഡയറക്ടർ മനോജ് കുമാർ കളിച്ചുകുളങ്ങര തുടങ്ങിയവർ പങ്കെടുത്തു