ജനകീയ കൂട്ടായ്മയിലൂടെ ഗ്രന്ഥാലയ നിർമാണ ഫണ്ട് സ്വരൂപിക്കും: അയനിക്കാട് ലോഹ്യഗ്രന്ഥാലയ കൺവെൻഷൻ

news image
Oct 14, 2024, 12:24 pm GMT+0000 payyolionline.in

പയ്യോളി:  അയനിക്കാട് നാല് ദശാബ്ദകാലമായി തീരദേശ മേഖലയിൽ അക്ഷര വെളിച്ചമായി പ്രവർത്തിച്ച ലോഹ്യഗ്രന്ഥാലയത്തിൻ്റെ കെട്ടിട നിർമാണത്തിനായി ജനകീയ കൂട്ടായ്മയിലൂടെ ഫണ്ട് സ്വരൂപിക്കാൻ കൂടിയ കൺവെൻഷനിൽ ഗ്രന്ഥാലയം പ്രസിഡണ്ട് എം.ടി. കെ ഭാസ്ക്കരൻ അധ്യക്ഷം വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോ . സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യപ്രവർത്തകൻ കബീർ ഉസ്ഥാദിനേയും, സാമൂഹ്യപ്രവർത്തകൻ വി.പി. രാജു (കോട്ടക്കടവ്)നേയും കൺവെൻഷനിൽ ആദരിച്ചു. പി.ടി.വി. രാജീവൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെറിയാവി സുരേഷ് ബാബു (കൗൺസിലർ), നിഷാഗിരീഷ് കൗൺസിലർ, രാജൻ കൊളാവിപ്പാലം, കെ.ജയകൃഷ്ണൻ , കെ. ടി. രാജീവൻ , എം.ടി നാണു മാസ്റ്റർ, കെ.ടി. രാജീവൻ, എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സിക്രട്ടറി എം രവീന്ദ്രൻ സ്വാഗതവും കെ.എൻ രത്നാകരൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe