മാഹി : ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ചോമ്പാൽ ആത്മവിദ്യ സംഘം ഹാളിൽ (കെ ജി ജോർജ്ജ് നഗർ) തുടക്കമായി. മേളയുടെ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് നടത്തി.
രാജ്യത്തിന് അകത്തും പുറത്തും സമാന്തര സിനിമകൾ പ്രതിരോധത്തിന്റ്റെയും പോരാട്ടത്തിന്റ്റെ വേദിയാവുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി പറഞ്ഞു.സിനിമക്കൾ സമൂഹത്തിൻറെ കണ്ണാടിയാണ്. സ്ട്രീറ്റ് ഫിലിംസിന്റെ ബാനറിൽ ചിത്രീകരണം പൂർത്തിയായ കള്ളൻ എന്ന ഷോർട്ട് സിനിമയുടെ പ്രദര്‍ശനോദ്ഘാടനവും മുല്ലപ്പള്ളിനിർവ്വഹിച്ചു. ചെയർമാൻ വി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി ബാബുരാജ്, പി കെ നാണു, സി വി രമേശൻ,പ്രദീപ് ചോമ്പാല, അഡ്വ ഒ ദേവരാജൻ, വി പി മോഹൻദാസ്, വി പി പ്രകാശൻ എന്നിവർ സംസാരിച്ചു. ആദ്യ ദിവസം ഒലിവർ ട്വിസ്റ്റ്, ഓൾഡ് ഓക്ക്,യവനിക ,കള്ളൻ അടക്കമുള്ള സിനിമക്കൾ പ്രദര്‍ശിപ്പിച്ചു
പടം ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യന്നു.