കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ‘ചേലോടെ ചെങ്ങോട്ടുകാവ് ചേലുള്ള വിദ്യാലയം’ എന്ന പേരിൽ വിദ്യാലയ ശുചിത്വ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 12 വിദ്യാലയങ്ങളിലും ശുചിത്വ അസംബ്ലി നടന്നു. ക്ലാസും പരിസരവും, സ്കൂൾ കോമ്പൗണ്ട് , പാചകപ്പുര, കൈ കഴുകുന്ന സ്ഥലം, മൂത്രപ്പുര, കക്കൂസ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഓരോ വിദ്യാലയവും വൃത്തി ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വിവിധ വിദ്യാലയങ്ങളിലായി 4,000 കുട്ടികളും 225 അധ്യാപകരും അസംബ്ലിയിൽ അണിചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വൈസ് പ്രസിഡണ്ട് പി.വേണു , സെക്രട്ടറി എൻ.പ്രദീപൻ , ബിന്ദു മുതിരക്കണ്ടത്തിൽ , ബേബി സുന്ദർരാജ്, കെ.ടി.രാധാകൃഷ്ണൻ ,എം.ജി. ബൽരാജ്, മധു കിഴക്കയിൽ , കെ.മജു, കെ.ബാലകൃഷ്ണൻ , കുഞ്ഞായൻ കുട്ടി എന്നിവർ വിവിധ വിദ്യാലയങ്ങളിലെ അസംബ്ലികളിൽ പ്രസംഗിച്ചു.