ചേമഞ്ചേരി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് നാൽപ്പത് വയസ്സ് തോന്നിക്കുന്ന അജ്ഞാതൻ മരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. റെയിൽവേ ട്രാക്കിന് സമീപം തലയും ഉടലും വേർപെട്ട നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവമറിഞ്ഞ് കൊയിലാണ്ടി പോലീസും ആർ.പി.എഫും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിവരികയാണ്.
