പയ്യോളി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രക്ഷോഭത്തിനിറ ങ്ങിയ വിദ്യാർഥി-യുവജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളിയിൽ ഇന്ന് വൈകീട്ട് നൈറ്റ്

മാർച്ചും സമര തെരുവും സംഘടിപ്പിക്കും. വൈകീട്ട് 6 ന് കിഴൂർ ടൗണിൽ നിന്നും ആരംഭിക്കുന്ന നൈറ്റ് മാർച്ച് പയ്യോളിയിൽ സമാപിക്കും. തുടർന്ന് ഞായർ രാവിലെ 7 വരെ നടക്കുന്ന സമര തെരുവ് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യും. സമരതെരുവിൽ നാടകം, ഗാനാലാപനം, കുട്ടികളുടെ കലാപ രിപാടികൾ, സംഗീതശിൽപം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.

