ചെങ്ങോട്ടുകാവ് എംസിവി ഭട്ടതിരിപ്പാടിന്റെ 15-മത് ചരമ വാർഷികവും അനുസ്മരണവും

news image
Nov 27, 2022, 12:20 pm GMT+0000 payyolionline.in

ചെങ്ങോട്ടുകാവ്:  കേരള സീനിയർ സിറ്റിസൺസ് ഫോറം സ്ഥാപക പ്രസിഡണ്ടും പ്രശസ്ത അഭിഭാഷകനുമായ ദിവംഗതനായ എം സി വി ഭട്ടതിരിപ്പാടിന്റെ 15 മത് ചരമ വാർഷികവും അനുസ്മരണ പരിപാടിയും ചെങ്ങോട്ടുകാവ്  രാമാനന്ദാശ്രമം സ്കൂൾ ഹാളിൽ  നടന്നു.
സംസ്ഥാന ജില്ല തല അനുസ്മരണം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി ബാലൻ കുറുപ്പ് ഉൽഘാടനം ചെയ്തു. പ്രശസ്ത കവിയും അദ്ധ്യാപകനുമായിട്ടുള്ള  സോമൻ കടലൂർ ” കുതിക്കുന്ന കാലം, കിതയ്ക്കുന്ന വയോജനം ” എന്ന വിഷയത്തെ അഥികരിച്ചു കൊണ്ട് പ്രഭാഷണം നടത്തി.

സംഘടനാ സംസ്ഥാന കൗൺസിൽ അംഗം  ഇ കെ ഗോവിന്ദൻ മാസ്റ്റർ ഭട്ടതിരിപ്പാട് അനുസ്മരണ ഭാഷണം നടത്തി.
ആശംസകൾ അർപ്പിച്ചു കൊണ്ട് മുൻ സംസ്ഥാന സിക്രട്ടരി പൂതേരി ദാമോദരൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി പി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഗീത സായന്തനം ഗ്രൂപ്പ് അവതരിപ്പിച്ച അവതരണ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് രാജീവൻ അദ്ധ്യക്ഷം വഹിച്ചു.
ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതവും, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്  പി കെ വേണുഗോപാലൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe