ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ  എം.ആർ.മുരളി ദീപം തെളിയിച്ചു

news image
Jun 13, 2023, 10:09 am GMT+0000 payyolionline.in

കൊയിലാണ്ടി :  ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്ര നിർമ്മാണത്തിൻ്റെ ഭാഗമായ് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ  എം.ആർ.മുരളി ക്ഷേത്രത്തിൽ ദീപം തെളിയിച്ചു.ദേവസ്വം ബോർഡ്‌ മെമ്പർമാരായ  ഗോവിന്ദൻ കുട്ടി,കെ .ലോഹ്യ,പടിയേരി ഗോപാലകൃഷണൻ , ചിന്നൻ നായർ മറ്റു പൊതു പ്രവർത്തകരായ സി. സത്യചന്ദ്രൻ, സുരേഷ് മേലേപ്പുറത്ത്, വി.ടി.സുരേന്ദ്രൻ എന്നീ വിശിഷ്ട വ്യക്തികളും സംസാരിച്ചു.ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാൻ  പാറളത്ത് ഗോപി  അദ്ധ്യക്ഷ പ്രസംഗവും രക്ഷാധികാരി രാഘവൻ നായർ സ്വാഗതവും പറഞ്ഞു. ക്ഷേത്ര കമ്മറ്റിക്ക് വേണ്ടി ഗോപാലൻ [പ്രസിഡണ്ട്],  സുരേഷ് [സെക്രട്ടറി ] എന്നിവർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe