ചിങ്ങപുരം വന്മുകം- എളമ്പിലാട് എംഎൽപി സ്കൂളിൽ ‘വീട്ടിലൊരു കൃഷിത്തോട്ടം’ പദ്ധതിക്ക് തുടക്കമായി

news image
Nov 28, 2022, 1:11 pm GMT+0000 payyolionline.in

ചിങ്ങപുരം : കുട്ടികളുടെ വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കുന്നതിന്റെ ഭാഗമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മുഴുവൻ കുട്ടികൾക്കും വിത്ത് വിതരണം നടത്തി. ‘ വീട്ടിലൊരു കൃഷിത്തോട്ടം’ പദ്ധതിക്ക് തുടക്കം കുറിച്ചു. യുവ കർഷകൻ ഒ.കെ. സുരേഷ് സ്കൂൾ ഡെപ്യൂട്ടി ലീഡർ ആയിഷ റിഫക്ക് വിത്ത് കൈമാറി
വിതരണോദ്ഘാടനം നിർവ്വഹിച്ചു.

എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേറ്റർ പി. നൂറുൽ ഫിദ, പരിസ്ഥിതി ക്ലബ്ബ് ലീഡർ വി.സിയോന, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe