കൊയിലാണ്ടിയിൽ ഫിലിം ഫാക്ടറി ജില്ലാ വാർഷികജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

news image
Nov 28, 2022, 1:02 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് (ക്യു എഫ് എഫ് കെ ) ന്റെ വാർഷികജനറൽ ബോഡി യോഗം കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗത്തിൽ 15 അംഗ എക്സിക്യൂട്ടീവ് ഭരണസമിതിയെയും 5 രക്ഷാധികാരികളെയും തെരെഞ്ഞെടുത്തു.

 

ഭരണസമിതി രക്ഷാധികാരികളായി സത്യചന്ദ്രൻ പൊയിൽക്കാവ്, രാമചന്ദ്രൻ മാസ്റ്റർ, രാഗം മുഹമ്മദ്‌ അലി, പപ്പൻ മണിയൂർ , രവി വി കെ എന്നിവരെയും പ്രസിഡണ്ട് പ്രശാന്ത് ചില്ല, വൈസ് പ്രസിഡന്റ് ഷീജ രഘുനാഥ്, ജനറൽ സെക്രട്ടറി അഡ്വ സത്യൻ, ജോയിന്റ് സെക്രട്ടറി കിഷോർ മാധവൻ, ട്രഷറർ ആൻസൻ ജേക്കബ് എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി
അലി കെ വി, ഹരി ക്ലാപ്സ്, ശ്രീകുമാർ, ലിജിൻ രാജ്, രഞ്ജിത് ലാൽ, റോബിൻ മകേശൻ നടേരി,
എസ് ആർ ഖാൻ, ആൻവിൻ, വിശ്വനാഥൻ പോസ്റ്റർ, അനുബന്ധ ഡിസൈനറായി ദിനേഷ് യു എം നെയും യോഗം തെരെഞ്ഞെടുത്തു. കൊയിലാണ്ടിയിലെ ചലച്ചിത്രപ്രവർത്തനങ്ങൾക്ക് ആവശ്യമായ രീതിയിലുള്ള അഭിപ്രായവും പിന്തുണയും അംഗങ്ങൾ വ്യക്തമാക്കി
ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2023 നടത്തണമെന്ന ആശയം പ്രഥമതീരുമാനമായി അംഗീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe