ചന്ദ്രനു ചുറ്റും പ്രകാശവലയം; കൊയിലാണ്ടിയിൽ ആകാശത്ത് ‘മൂൺ ഹാലോ’ പ്രതിഭാസം

news image
Nov 25, 2023, 2:42 pm GMT+0000 payyolionline.in
കൊയിലാണ്ടി:കൊയിലാണ്ടിയിൽ ആകാശത്ത് മൂൺ ഹാലോ പ്രതിഭാസം. നിലവിൽ കേരളത്തിൽ തെളിഞ്ഞ ആകാശമുള്ള പലയിടങ്ങളിലും ചന്ദ്രനു ചുറ്റും ഒരു വലിയ പ്രകാശവലയം ദൃശ്യമാകുന്നുണ്ട്.
 അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന സിറസ് മേഘങ്ങളിലെ ദശലക്ഷക്കണക്കിന്  ഐസ് പരലുകളിൽ റിഫ്രാക്റ്റ് ചെയ്യുന്നത് മൂലം ആണ് ഇത് രൂപം കൊള്ളുന്നത്. ഇതിനെ ലൂണാർ ഹാലോ അല്ലെങ്കിൽ മൂൺ ഹാലോ (Moon Halo) എന്നാണ് വിളിക്കുക. സൂര്യന് ചുറ്റും ഇത് പോലെ സംഭവിക്കാം അതിനെ സൺ ഹാലോ അഥവാ സോളാർ ഹാലോ എന്ന് വിളിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe