ഗ്യാലക്സി ഇൻഡോർ പയ്യോളി മൂന്നാമത് ഇൻറേർണൽ ബാഡ്മിന്റൺ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്: ഗ്യാലക്സി ബ്ലാസ്റ്റേഴ്സിന് ജയം

news image
Jan 14, 2025, 6:50 am GMT+0000 payyolionline.in

പയ്യോളി: ഗ്യാലക്സി ഇൻഡോർ പയ്യോളി സംഘടിപ്പിച്ച മൂന്നാമത് ഇൻറേർണൽ ബാഡ്മിന്റൺ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ ഗ്യാലക്സി ബ്ലാസ്റ്റേഴ്സ് ടീം വിജയം നേടി. ഗ്യാലക്സി കോർട്ട് കിംഗ്സ് ഗ്രൂപ്പ് രണ്ടാം സ്ഥാനവും നേടി. മൊത്തം 54 കളിക്കാരെ ഉൾപ്പെടുത്തി ആറ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട മത്സരങ്ങൾ ആവേശകരമായി മാറി. ടൂർണമെന്റിന്റെ  ഉദ്ഘാടനം  ധനേഷ് പ്രഭ ശ്രീറാം ജ്വല്ലറി ഷട്ടിൽ റാക്കറ്റ്   ഷഹീറിന് നൽകി നിർവഹിച്ചു. ചടങ്ങിൽ  രൂപേഷ്, പെരുമാൾപുരം റെസിഡൻസ് അസോസിയേഷൻ സുബൈർ , ത്വൽഹത്ത് മാസ്റ്റര്‍ ,  ഷാജി ഡോക്ടേഴ്സ് ലാബ് എന്നിവർ ആശംസകൾ അറിയിച്ചു.   ഷനീത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികാസ് സ്വാഗതവും ശരത്ത് നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe