പയ്യോളി: മഹാനായ ഗാന്ധിജിയുടെ രക്തസാക്ഷിത്വം സത്യത്തിൽ 1948 ജനുവരി 30ന് മാത്രമല്ലെന്നും കഴിഞ്ഞ പത്ത് വർഷമായി ഗാന്ധിജി ഓരോ നിമിഷവും ഈ രാജ്യത്ത് വധിക്കപ്പെട്ട് കൊണ്ടിരിക്കയാണെന്ന് മുൻ കെ.പി.സി.സി. പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി. നിർദ്ദേശ പ്രകാരം പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ മണ്ഡലം തല മഹാത്മ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആ മഹാൻ്റെ രക്തസാക്ഷിത്വത്തിൽ നിന്ന് ഈ രാജ്യം ഒന്നും പഠിച്ചില്ല. കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് ഗാന്ധിജിയുടെ ഓർമകൾ പോലും ഉറക്കം കൊടുത്തുന്നു. പാഠo പുസ്തകത്തിൽ നിന്ന് പേര് വെട്ടുന്നു. ഗോഡസ്ക്ക് സ്മാരകങ്ങൾ പണിയുന്നു. ബഹുസ്വര മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. ബഹുസ്വരതയുടെ ഈ വിളക്ക് കെട്ടാൽ രാജ്യം എന്നേന്നക്കുമായി അന്ധകാരത്തിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തടയാനും ഇന്ത്യാ എന്ന ആശയത്തെ ഉയർത്തി പിടിക്കാനുമുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ഈ രക്തസാക്ഷി ദിനത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രതിജ്ഞയെടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തച്ചൻകുന്നിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് മുജേഷ് ശാസ്ത്രി അധ്യക്ഷനായി. വടക്കയിൽ ഷഫീഖ്, കാര്യാട്ട് ഗോപാലൻ, എ.കെ. ജാനിബ്, കെ.പി.സി.സി. അംഗം മoത്തിൽ നാണു, ബ്ലോക്ക് പ്രസിഡൻ്റ് കെ.ടി. വിനോദൻ, പി. ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ഇ.ടി. പത്മനാഭൻ, കെ.ടി. രാജീവൻ, പി.എം. മോളി, കെ.ടി. സിന്ധു എന്നിവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ മത്തത്ത് അച്ചുതനെ മുല്ലപ്പള്ളി ആദരിച്ചു.മഹേഷ് കോമത്ത്, കെ.വി. കരുണാകരൻ, കുറുമണ്ണിൽ രവീന്ദ്രൻ, കിഴക്കയിൽ അശോകൻ, എം. മോഹനൻ, കുറ്റിയിൽ ഗോപാലൻ, തെരുവത്ത്കണ്ടി രാജൻ, ആയഞ്ചേരി സുരേന്ദ്രൻ, സനൂപ് കോമത്ത് എന്നിവർ നേതൃത്വം നൽകി.