ഗതാഗതക്കുരുക്കിനിടെ കാലടിയിൽ ബെന്നി ബഹനാന്‍ എംപിയുടെ ഡ്രൈവർ മറ്റൊരു ഡ്രൈവറെ മർദിച്ചു

news image
Jan 7, 2023, 4:58 pm GMT+0000 payyolionline.in

കാലടി: ബെന്നി ബഹനാന്‍ എംപിയുടെ കാറിൽ തട്ടിയെന്നാരോപിച്ച് എംപിയുടെ ഡ്രൈവർ മറ്റൊരു കാർ ഡ്രൈവറെ മർദ്ദിച്ചു. ശനി പകല്‍ 2.30ന് കാലടിയിലാണ് സംഭവം. ബെന്നി ബഹനാന്‍ എംപി പെരുമ്പാവൂർ മണ്ഡലത്തിലെ കൂവപ്പടിയിൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ഡ്രൈവറുടെ കൈയേറ്റം. പ്രശ്‌നം ഒഴിവാക്കാൻ ശ്രമിക്കാതെ കാറിൽ ഇരിക്കുകയായിരുന്നു എംപി. ഈ സമയം പൊലീസും സമീപം ഉണ്ടായിരുന്നില്ല.

ഡ്രൈവര്‍മാര്‍ തമ്മില്‍ പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ എംപിയുടെ കാറിന്റെ താക്കോൽ ഊരിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ താക്കോൽ ഒടിഞ്ഞുപോയി. തുടര്‍ന്ന് എംപി  മറ്റൊരു കാറിൽ ഉദ്ഘാടന സ്ഥലത്തേക്ക് പോയി. മർദനമേറ്റ ഡ്രൈവര്‍ കാഞ്ഞൂർ സ്വദേശിയാണെന്നാണ് സൂചന. സംഭവത്തില്‍ ഇതുവരെ ഇരുഭാ​ഗവും പരാതി നല്‍കിയിട്ടില്ലെന്ന് കാലടി പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe