കാട്ടാനയെ മയക്കുവെടി വെക്കല്‍: ഉത്തരവ് വൈകിയതെന്ത്? ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടി മന്ത്രി

news image
Jan 8, 2023, 4:31 am GMT+0000 payyolionline.in

വയനാട്: ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള  ഉത്തരവ് വൈകിയതില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ല. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. ബത്തേരിയിൽ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണം സംസ്ഥാന സർക്കാർ കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

 

ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാൻ വനം വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തൽ. ബത്തേരിയിലിറങ്ങിയ ആളെ കൊല്ലിയായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതിൽ ഇന്നലെ വ്യാപക പ്രതിഷേധം ഉയർ‍ന്നിരുന്നു. വനം വകുപ്പ് ഓഫീസ് ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe