ഖത്തർ കെഎംസിസി ഇരിങ്ങൽ ടൈലറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 20 പേർ പരിശീലനം പൂർത്തിയാക്കി

news image
Dec 31, 2024, 3:53 pm GMT+0000 payyolionline.in

ഇരിങ്ങൽ:  കോട്ടക്കൽ ഖത്തർ കെഎംസിസി പയ്യോളി മുനിസിപ്പൽ കമ്മിറ്റി നടത്തി വരുന്ന ടൈലറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ടൈലറിങ്ങിൽ രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കിയ 20 വനിതകൾക്ക് നൈപുണ്യ സർട്ടിഫിക്കറ്റ് വിതരണം നടത്തി. കോട്ടക്കൽ സൗത്തിൽ നടന്ന
പരിപാടിയിൽ ഖത്തർ കെഎംസിസി ഉപദേശക സമിതി അംഗം നിയമത്തുള്ള
കോട്ടക്കൽ സർട്ടിഫിക്കറ്റ് വിതരണോൽഘാടനം നിർവഹിച്ചു.

സി. പി സദക്കത്തുള്ള യോഗം ഉത്ഘാടാനം ചെയ്തു. ട്രെയിനർ ഷംസീറ അൻവർന്
കെഎംസിസിയുടെ ഉപഹാരം നൽകി ആദരിച്ചു. മുനിസിപ്പിൽ മുസ്ലിം ലീഗ് സെക്രട്ടറി സി. ടി, അബ്ദുറഹ്മാൻ, സി. കെ. വി ഉമ്മർകുട്ടി, വനിതാ ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സാഹിറ കോട്ടക്കൽ,സൗത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പി. വി നജീബ്, സെക്രട്ടറി മുനീർ ടി. വി, വൈസ് പ്രസിഡന്റ് അഷറഫ് ദോഫാർ, കോട്ടക്കൽ ശാഖ വനിതാ ലീഗ് പ്രസിഡന്റ്
സാബിറ, സെക്രട്ടറി ഫൗസിയ, സൗത്ത് ശാഖ വനിതാ ലീഗ് പ്രസിഡൻ്റ് ശനീജ, സെക്രട്ടറി ജസീല എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe