ക്ഷേമ പെൻഷൻ നാളെ മുതൽ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ: ഓണ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

news image
Aug 18, 2026, 1:40 pm GMT+0000 payyolionline.in

തിരുവനന്തപുരം: ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 59 472 ലക്ഷം പേർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുക. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശ പ്രവർത്തകർക്ക് 1450 രൂപ ബോണസ്. ആരോഗ്യ കിരണം പദ്ധതിയിലെ സാധ്യത തീർക്കാൻ 200 കോടി രൂപ. സപ്ലൈകോയ്ക്ക് 53 കോടി രൂപ മുൻകൂർ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ നൽകും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി.

ഓണകിറ്റ് വിതരണത്തിൽ പോരായമകളില്ലെന്നും സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 75875 കാർഡ് ഉടമകൾ ഇതിനോടകം ഓണക്കിറ്റ് കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്യാഡിന്റെ നിർമാണത്തിന് രാമന്തുരുത്തിൽ സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. 5000 കോടി രൂപയുടെ നിക്ഷേപം ഇവിടെ ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതിൽ നിന്ന് 1.70 കോടി രൂപ വാർഷിക ഫീസ് ആണ് പ്രതീക്ഷിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe