കോഴിക്കോട് സൗത്തിലും നോർത്തിലും എൽഡിഎഫ് വോട്ട് ബിജെപിക്ക് പോയി; ഗൗരവമായി പരിശോധിക്കണമെന്ന് അഹമ്മദ് ദേവർകോവിൽ

news image
May 7, 2026, 7:37 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിൽ എൽഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ ബിജെപിക്ക് ലഭിച്ചതായി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ. എണ്ണായിരത്തോളം വോട്ടുകളുടെ കുറവാണ് ഇത്തരത്തിൽ ഉണ്ടായതെന്നും ഇക്കാര്യം അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ വോട്ട് ചോർച്ച ഇത്തവണയും ഉണ്ടായിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ന്യൂനപക്ഷ ഏകീകരണം മാത്രമല്ല പരാജയത്തിന് കാരണമെന്ന് വ്യക്തമാക്കിയ അദ്ദേഹം, വീഴ്ചകൾ വിശദമായി പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു.

“തുടർച്ചയായി പത്ത് വർഷം ഒരു മുന്നണി തന്നെ ഭരിക്കുമ്പോൾ സ്വാഭാവികമായും ഭരണവിരുദ്ധ വികാരം ഉണ്ടാകാം. അതിനൊപ്പം തന്നെ മുന്നണിക്കുള്ളിലെ ചില പ്രശ്നങ്ങളും പരാജയത്തിന് കാരണമായിട്ടുണ്ട്. വോട്ടുകൾ കുറഞ്ഞതും ക്ഷീണം സംഭവിച്ചതും വസ്തുതയാണ്. അത് അംഗീകരിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകാനാണ് എൽഡിഎഫ് ഘടകകക്ഷികൾ ആഗ്രഹിക്കുന്നത്,” അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വോട്ട് ചോർച്ച കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ വിശദമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe