കേരള കൺസ്യൂമർ ഫെഡറേഷന് പുതിയ ജില്ലാ ഭാരവാഹികൾ: സന്തോഷ് തുറയൂർ പ്രസിഡന്റ്, ബി വി ആഷിർ സെക്രട്ടറി

news image
Nov 2, 2023, 4:25 am GMT+0000 payyolionline.in

കോഴിക്കോട്: സിഎഫ്കെ നേതൃസമ്മേളനവും, ജില്ലാ കമ്മിറ്റി രൂപീകരണ യോഗവും  കോഴിക്കോട് നടന്നു. കേരള കൺസ്യൂമർ ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ കെ.ജി. വിജയകുമാരന്‍ നായര്‍ ഉദ്ഘടനം നിര്‍വഹിച്ചു. സമസ്ഥ മേഖലകളിലും വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ വീണ്ടും കറന്‍റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സക്കറിയ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു, സന്തോഷ് തുറയൂര്‍ സ്വാഗതവും പറഞ്ഞു. പി. അബ്ദുള്‍ മജീദ്, എം.സി. തോമസ്, ടി.വി.എം. റിയാസ് എന്നിവര്‍ സംസാരിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡെന്‍റ് സന്തോഷ് തുറയൂര്‍, സെക്രട്ടറി ബി.വി. ആഷിര്‍, ട്രഷറര്‍ ടി.വി.എം. റിയാസ് എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.

 

വൈസ് പ്രസിഡെന്‍റുമാരായി അസീസ് കോടംബാട്ടില്‍, ഫഹദ് മായനാട്, എം.പി. വേണുഗോപാല്‍, എം.എ. അശോകന്‍, സുനില്‍കുമാര്‍.സെക്രട്ടറിമാരായി ഭാസ്കരന്‍ നരിക്കുനി, ബിജു പാലാഴി, ടി. ദേവി, സുഭാഷിണി, എം.പി. മുസ്തഫ,ബാവന്‍കുട്ടി, താമരശ്ശേരി മിഥുന്‍, ശ്രീജ കക്കോടി. രക്ഷാധികാരികളായി കെ.ടി.ഗോപാലന്‍, ബാലന്‍ മീത്തല്‍, അജയകുമാര്‍, ഭാസ്കരന്‍ അളകാപുരി. ലീഗല്‍ അഡ്വൈസറായി അഡ്വ: ഉമ്മറിനെയും തിരഞ്ഞെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe