കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് പരിക്ക്

news image
Feb 8, 2024, 9:33 am GMT+0000 payyolionline.in

കോട്ടയം > കോട്ടയത്ത് സഹയാത്രികർ നോക്കിനിൽക്കെ യുവാവ് ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തുചാടി. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ കൊല്ലം പന്മന സ്വദേശി അൻസാർ ഖാനെ (24) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്‌സ്പ്രസിൽനിന്നാണ് ഇയാൾ പുറത്തേക്ക് ചാടിയത്. ബുധൻ വൈകിട്ട് 6.30ഓടെ ട്രെയിൻ തലയോലപ്പറമ്പിൽ എത്തിയപ്പോഴായിരുന്നു സംഭവം.

ചവിട്ടുപടിയിൽ നിന്ന് അപകടകരമായ രീതിയിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. സഹയാത്രികർ അകത്തേക്ക് കയറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും അൻസാർ അനുസരിച്ചില്ല. ഇതിനു പിന്നാലെയാണ് ട്രെയിനിൽ നിന്ന് ചാടിയത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ തലയോലപ്പറമ്പ് റെയിൽവേ പാലത്തിനു സമീപത്തുനിന്നാണ് കണ്ടെത്തിയത്. യുവാവ് ചാടുന്ന വീഡിയോ യാത്രക്കാരിലൊരാൾ പകർത്തിയത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe