കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസയിൽ 35 വർഷം സേവനമനുഷ്ഠിച്ച കുഞ്ഞു ഉസ്താദിന് യാത്രയയപ്പ് നൽകി

news image
Sep 24, 2024, 3:37 am GMT+0000 payyolionline.in

കോട്ടക്കൽ : ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർ സെക്കന്ററി മദ്രസയിലെ 35വർഷമായി അധ്യാപകനായി നാടിന്റെ സാമൂഹിക, സാംസ്കാരിക, മണ്ഡലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിപി മുഹമ്മദ്‌ കുഞ്ഞു എന്ന കുഞ്ഞു ഉസ്താദിന് മദ്രസ കമ്മിറ്റി യാത്രയയപ്പ് നൽകി.

കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ പ്രഭാഷകനും ട്രെയിനറുമായ സാജിഹു ശമീർ അസ്ഹരി ചടങ്ങ് ഉദ്ഘാടനം ചെയ്തു, മദ്രസ കമ്മിറ്റിയുടെ ഗോൾഡ് കോയിൻ സീനിയർ വൈസ് പ്രസിഡന്റ്‌ പി പി മമ്മു ഉസ്താദിന് നൽകി, പിസി മുഹമ്മദലി പൊന്നാട അണിയിച്ചു.പരിപാടിയിൽ എംബിബി എസ് ന് അഡ്മിഷൻ നേടിയ റഹിബ റസാക്കിന് ക്യാഷ് അവാർഡും ഉപഹാരവും നൽകി.പികെ മുഹമ്മദ്‌ റിയാസ് സ്വാഗതം പറഞ്ഞു, പി കുഞ്ഞാമു അധ്യക്ഷത വഹിച്ചു, സ്വാഗത സംഘം ചെയർമാൻ ബി എം ശംസുദ്ധീൻ, മദ്രസ സ്വദർ അഹമ്മദ് സഗീർ ഉസ്താദ്, പി പി അബ്ദുറഹിമാൻ, പി ഹാഷിം, മുറാദ്, അബ്ബാസ് ഉസ്താദ്എന്നിവർ സംസാരിച്ചു, കുഞ്ഞു ഉസ്താദ് മറുപടി പ്രസംഗം നടത്തി. പി സി മുഹമ്മദലി നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe