പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളിലെ സൗഹൃദ ക്ലബ്ബ് ദ്വിദിന സഹവാസ ക്യാമ്പ് ‘സെഗോഷ്യ’ സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് ആൻറ് അഡോളസൻ്റ് ജില്ലാ കോഡിനേറ്റർ ഡോ. പി.കെ ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സൗഹൃദ കോഡിനേറ്റർ സിജ ടീച്ചർ സ്വാഗതവും പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര’ ചടങ്ങിന് അധ്യക്ഷതയും വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് കെ.കെ ഹമീദ്, സീന ടീച്ചർ, സാജിദ്, ഭാവന ടീച്ചർ ഉബൈദ് മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ചു. സൗഹൃദ വളണ്ടിയർ നൈഷാന നന്ദി രേഖപ്പെടുത്തി. ജീവിത കേന്ദ്രീകൃതവും, സാമൂഹ്യ പ്രാധാന്യവുമായ സെഗോഷ്യ സഹവാസ ക്യാമ്പ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവവും ദിശാബോധവും സമ്മാനിച്ചു.