കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ തുറശ്ശേരിക്കടവില്‍ 300 കണ്ടല്‍ ചെടികള്‍ നട്ടു

news image
Aug 9, 2023, 12:54 pm GMT+0000 payyolionline.in

പയ്യോളി: പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റും, നാഷണൽ സർവ്വീസ് സ്കീമും സംയുക്തമായി ആയിരം കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്ന ബൃഹത് പദ്ധതിക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടമായി തുറശ്ശേരി കടവ് തീരത്ത് 300 കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിച്ചു.

കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിക്കുന്നു

‘ജീവനം’ പദ്ധതിയുടെ ഭാഗമായി പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ പി. വി. ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര സ്വാഗതവും വാർഡ് കൗൺസിലർ ഷഹനാസ് അധ്യക്ഷതയും വഹിച്ചു. ആശംസയർപ്പിച്ച് കൊണ്ട് വാർഡ് കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ, ചെറിയാവിയിൽ സുരേഷ് ബാബു, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ പി.എം.സുമേഷ്, ജൈവ കർഷകൻ കാട്ടൊടി ഹംസ എന്നിവർ സംസാരിച്ചു. കാട്ടൊടി ഹംസയുടെ മാജിക്കും ജല അഭ്യാസവും കുട്ടികൾക്ക് നവ്യാനുഭവമായി. ഗൈഡ് കാപ്റ്റൻ ഐ.കെ. ഭാവന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe