“കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ മാനേജ്മെന്‍റ് ഉദ്യോഗാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കണം”: ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

news image
Jun 5, 2023, 12:19 pm GMT+0000 payyolionline.in

 

കോട്ടക്കല്‍ : ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ വാങ്ങി വഞ്ചിച്ച കോട്ടക്കല്‍ മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചും വാങ്ങിയ പണം തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ കോട്ടക്കല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇരുപത്തിയാറോളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി രണ്ടര കോടിയിലധികം രൂപയാണ് മാനേജ്മെന്റ് കൈപ്പറ്റിയത്. വാങ്ങിയ പണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമര സമിതി നേതൃത്വത്തില്‍ ദിവസങ്ങളായി സമരം നടന്നു വരികയാണ്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.ടി അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറര്‍ എ.കെ വൈശാഖ് സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍.ടി നിഹാല്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe