കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് 29 മുതൽ

news image
Feb 5, 2024, 6:24 am GMT+0000 payyolionline.in

കൊയിലാണ്ടി: ചരിത്രപ്രസിദ്ദമായ കൊയിലാണ്ടി – കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രു : 29 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . പ്രവാചകൻ്റെ കാലത്ത് തന്നെ ഇസ്ലാമിക പ്രചാരകർ കേരളത്തിൽ കൊടുങ്ങല്ലൂരിലും ,കാസർഗോഡും ,പന്തലായനിയിലും എത്തിയെന്നാണ് ചരിത്രം . കൊല്ലത്ത് വന്ന മുസ്ലിംകൾക്ക് അക്കാലത്തെ ഹൈന്ദവ നാടുവാഴികൾ നൽകിയ വരവേൽപ്പ് മത സൗഹാർദ്ദത്തിൻ്റെ തുടക്കമായിരുന്നു . കൊല്ലം പാറപ്പള്ളി കുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന 14 – ളം വരുന്ന പ്രമുഖരുടെ അനുസ്മരണമാണ് ഉറൂസ്.

 

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ  ജമലുല്ലൈലി 29 ന് കാലത്ത് 8 മണിക്ക് പതാക ഉയർത്തുന്നതോടെ ഉറൂസ് ആരംഭിക്കും . അന്നേ ദിവസം കാലത്ത് 10 മണിക്ക്  പാറപ്പള്ളി പന്തലായനിയുടെ പൈതൃകം ചരിത്ര സെമിനാർ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും . കൽപ്പറ്റ നാരായണൻ ,ഡോ : രാഘവവാര്യർ മുഖ്യ അതിഥികളാകും . പ്രമുഖ പ്രഭാഷകനും ചരിത്രാന്വേഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ ,കലിക്കറ്റ് സർവ്വകലാശാല പ്രൊഫ : ഡോ : ശിവദാസൻ , ഡോ: ശ്രീജിത്ത് എന്നിവർ വിഷയാവതരണം നിർവഹിക്കും. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മോഡറേറ്ററാകും . വൈകിട്ട് 6ന് എസ്. വൈ.എസ് കോഴിക്കോട് ജില്ല കമ്മിറ്റിയും – കൊല്ലം മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പാറപ്പള്ളി മജ്ലിസ്സുന്നൂർ നടക്കും .  സയ്യിദ് ടി.പി.സി തങ്ങൾ ,സയ്യിദ് സനാഉള്ള ബാ അലവി തങ്ങൾ ,എ വി.അബ്ദുറഹ്മാൻ മുസ്ല്യാർ , നാസർ ഫൈസി കൂടത്തായി സംസാരിക്കും .

 

മാർച്ച് 1 ന് രാത്രി നൂറെ അജ്മീർ വലിയുദ്ദീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും .മാർച്ച് 2 ന്  രാത്രി ഹാഫിള് നിസാമുദ്ദീൻ അസ്ഹരി കുമ്മനം സംസാരിക്കും . ഉറൂസ് മാർച്ച് 3 ന് സമാപിക്കും . പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ,പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ   സയ്യിദുമാർ ഖാസിമാർ , ഖത്തീബുമാർ സമാപനത്തിൽ പങ്കെടുക്കും. സമാപന പ്രാർത്ഥന സദസ്സിന് ശൈഖുന ഉമർ മുസ്ല്യാർ കൊയ്യോട് നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ ഖാസി അബ്ദുൾ ജലീൽ ബാഖവി ,മഹല്ല് പ്രസിഡൻ്റ് സിദ്ദീഖ് കുട്ടുംമുഖം , ഉറൂസ് ജനറൽ കൺവീനർ അൻസാർ കൊല്ലം ,തമീമുൽ അൻസാരി ദഅവ കോളേജ് പ്രിൻസിപ്പാൾ സുഹൈൽ ഹൈതമി പളളിക്കര , പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബഷീർ ദാരിമി പന്തിപ്പൊയിൽ, കൺവീനർ മൊയ്തീൻ മാസ്റ്റർ നമ്പ്രത്തുകര എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe