കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

news image
Jan 16, 2025, 11:14 am GMT+0000 payyolionline.in

കൊയിലാണ്ടി: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാന സർക്കാർ പദ്ധതി വിഹിതമായി ലഭിച്ച 3 കോടി 7 ലക്ഷവും എംഎൽഎ ആസ്തി വികസന പദ്ധതിയിൽ പെടുത്തി 26 ലക്ഷവും ചിലവഴിച്ചു നിർമ്മിച്ച വിഎച്ച്എസ്ഇ വിഭാഗത്തിനുള്ള പുതിയ കെട്ടിടം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു.

 

2016ൽ അന്നത്തെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്കൂളിന്റെ പശ്ചാത്തല വികസന രംഗത്ത് വലിയ മുന്നേറ്റമാണ് സാധ്യമായത്. ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിന് കിഫ്ബി വഴി ലഭിച്ച 5 കോടി രൂപയുടെ കെട്ടിടം ഇതിനകം തന്നെ ഉദ്ഘാടനം ചെയ്തതാണ്. കൂടാതെ എംഎൽഎ ആസ്തി വികസന പദ്ധതിയിൽ 75 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ചുറ്റു മതിലിന്റെയും കവാടത്തിന്റെയും പ്രവർത്തി ദ്രുതഗതിയിൽ നടക്കുകയാണ്. കമ്പ്യൂട്ടർ ലാബിന് 6 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ശ്രീമതി ഷിംന കെ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎമാരായ കെ  ദാസൻ, പി വിശ്വൻ എന്നിവർ മുഖ്യാതിഥികളായി. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ നിജില പറവക്കൊടി,ഇ കെ അജിത്ത്,കെ‌ എ  ഇന്ദിര കെ ഷിജു, സി.പ്രജില, കൗൺസിലർ എ ലളിത, എ അസീസ്,വി പി ഇബ്രാഹിംകുട്ടി പിടിഎ പ്രസിഡന്റ് വി സുചിന്ദ്രൻ, എച്ച് എം കെ കെ സുധാകരൻ, പി കെ വിശ്വനാഥ്, വായനാരി വിനോദ്, ഹരീഷ് എൻ കെ, യുകെ ചന്ദ്രൻ, സി ജയരാജ്, അഡ്വക്കേറ്റ് പി പ്രശാന്ത്, എൻ വി വത്സൻ, സുമേഷ് താമടം, അഷറഫ് എ കെ,ഓ കെ  ഷിജു എന്നിവർ പ്രസംഗിച്ചു.പ്രിൻസിപ്പാൾ എൻ വി പ്രദീപ്കുമാർ സ്വാഗതവും വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe